India
July 24, 2024
ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം രെങ്കു കെ ഹരിദാസിന്
newsworld malayalam

ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം രെങ്കു കെ ഹരിദാസിന്

May 23, 2024

ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം ”എന്റെ സംരംഭം” ബിസിനസ് മാഗസീന്‍ എംഡി രെങ്കു കെ ഹരിദാസിന്. ഗ്രീന്‍വേള്‍ഡ് ഗ്ലോബല്‍, മീഡിയ ഗ്രീന്‍വേള്‍ഡ്, ഐജിസിഎഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗ്രീന്‍വേള്‍ഡ് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ് പ്രമുഖ ബിസിനസ് സ്ട്രാറ്റജിസ്റ്റും സംരംഭകനും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ. സജീവ് നായരില്‍ നിന്നും രെങ്കു കെ ഹാരിദാസ് ഏറ്റുവാങ്ങി.
കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തിനിടെ കേരളത്തിലെ വലുതും ചെറുതുമായ അയ്യായിരത്തിലധികം സംരംഭകരുടെ ബ്രാന്‍ഡ് സ്‌റ്റോറി ശില്പിയായ ഇദ്ദേഹം നിരവധി സംരംഭകരുടെ വളര്‍ച്ചയുടെ ഭാഗമായിട്ടുണ്ട്. ഇതാണ് ഗ്രീന്‍വേള്‍ഡ് മീഡിയ എക്‌സലെന്‍സി പുരസ്‌കാരത്തിന് അര്‍ഹനാക്കിയതും. ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വിനോദ്കുമാര്‍ ടി.എ(DMS D-Lit USA) രെങ്കുവിന് ഗ്രീന്‍വേള്‍ഡ് കുടുംബത്തിന്റെ സ്‌നേഹോപഹാരം കൈമാറി.
നൂറുകണക്കിന് സംരംഭകരെ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ, യുഎഇ, യുകെ, കാനഡ, ഓസ്‌ട്രേലിയ, ഉസ്‌ബേക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ സംരംഭങ്ങളുടെ ലോഞ്ചിങ് കര്‍മ്മത്തോടനുബന്ധിച്ചായിരുന്നു ബിസിനസ് എക്‌സലെന്‍സി പുരസ്‌കാര വിതരണം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *