India
July 19, 2024
പക്ഷാഘാത രോഗികളെ സഹായിക്കാന്‍ റോബോട്ടിക് ആം
newsworld malayalam

പക്ഷാഘാത രോഗികളെ സഹായിക്കാന്‍ റോബോട്ടിക് ആം

May 24, 2024

പക്ഷാഘാതം ബാധിച്ച രോഗികളെ ഫിസിയോതെറാപ്പിസ്റ്റ് ഇല്ലാതെ തന്നെ ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന റോബോട്ടിക് ആമുമായി യൂണിവേഴ്‌സിറ്റി ഓഫ് അബെര്‍ഡീന്‍. അവസാന വര്‍ഷ പിഎച്ച്ഡി വിദ്യാര്‍ഥിയായ ജെയിംസ് ഗ്രെയ്ഗിന്റേതാണ് കണ്ടുപിടുത്തം. സോഫ്റ്റ് റോബോ എന്നു പേരിട്ടിരിക്കുന്ന റോബോട്ടിക് ചലന സഹായി നിലവില്‍ പരീക്ഷണ ഘട്ടത്തിലാണുള്ളത്. രോഗിയുടെ ശരീരത്തോട് ഘടിപ്പിച്ച ശേഷമാകും ഇത് പ്രവര്‍ത്തനമാരംഭിക്കുക. രോഗിക്ക് സുഖകരമായി കൈകാര്യം ചെയ്യാവുന്ന തരം വസ്തുക്കളാണ് ഇവയുടെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നതെന്നും ഗ്രെയ്ഗ് കൂട്ടിച്ചേര്‍ത്തു.
രോഗി ആശുപത്രി വിട്ട് വീട്ടില്‍ ചെന്നാലും പരസഹായമില്ലാതെ സ്വന്തം നിലയില്‍ ചലനശേഷി വീണ്ടെടുക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ലാപ്‌ടോപ്പിന്റെ സഹായത്തോടെയാണ് റോബോട്ടിക്ക് ആമിന്റെ പ്രവര്‍ത്തനം.
ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന നിലയിലേക്ക് വികസിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് നിര്‍മാതാവ്.

Leave a Reply

Your email address will not be published. Required fields are marked *