India
July 19, 2024
ഡോ സജീവ് നായർക്ക് ഗ്രീന്‍വേള്‍ഡിന്റെ ആദരം
newsworld malayalam

ഡോ സജീവ് നായർക്ക് ഗ്രീന്‍വേള്‍ഡിന്റെ ആദരം

May 23, 2024

പ്രശസ്ത ബിസിനസ് ട്രെയിനറും സംരംഭകനും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ സജീവ് നായർക്ക് ഗ്രീൻവേൾഡ് ഇന്റർനാഷണലിന്റെ ആദരം.
ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വിനോദ്കുമാര്‍ ടി.എ(DMS DLit USA)യിൽ നിന്നും സജീവ് നായർ ആദരം ഏറ്റുവാങ്ങി.
ഗ്രീന്‍വേള്‍ഡ് ഗ്ലോബല്‍, മീഡിയ ഗ്രീന്‍വേള്‍ഡ്, ഐജിസിഎഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗ്രീന്‍വേള്‍ഡ് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ്‌സിന്റെ ഉദ്ഘാടനവും പുരസ്‌കാരവിതരണവും നിർവഹിക്കാൻ എത്തിയതായിരുന്നു ഡോ. സജീവ് നായര്‍. നൂറുകണക്കിന് സംരംഭകരെ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ, യുഎഇ, യുകെ, കാനഡ, ഓസ്‌ട്രേലിയ, ഉസ്‌ബേക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ സംരംഭങ്ങളുടെ ലോഞ്ചിങ് കര്‍മ്മത്തോടനുബന്ധിച്ചായിരുന്നു ബിസിനസ് എക്‌സലെന്‍സി പുരസ്‌കാര വിതരണം സംഘടിപ്പിച്ചത്.

കൂടുതല്‍ പോസിറ്റീവ് വാര്‍ത്തകളും എജ്യുക്കേഷന്‍, കരിയര്‍ രംഗത്തെ ആഗോള വിവരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.
വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.mediagreenworld.com

Leave a Reply

Your email address will not be published. Required fields are marked *