India
July 19, 2024
ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം എ.ആര്‍ രഞ്ജിത്തിന്
newsworld malayalam Success Stories

ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം എ.ആര്‍ രഞ്ജിത്തിന്

May 21, 2024

ഗ്രീന്‍വേള്‍ഡ് എക്‌സലെന്‍സി പുരസ്‌കാരം ബിസിനസ് സ്ട്രാറ്റജിസ്റ്റ്, കോര്‍പ്പറേറ്റ് ട്രെയിനര്‍, ബ്രഹ്‌മ കണ്‍സള്‍ട്ടിങ് സിഇഒ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എ.ആര്‍ രഞ്ജിത്തിന്.
ഗ്രീന്‍വേള്‍ഡ് ഗ്ലോബല്‍, മീഡിയ ഗ്രീന്‍വേള്‍ഡ്, ഐജിസിഎഫ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ഗ്രീന്‍വേള്‍ഡ് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ്‌സിന്റെ ഉദ്ഘാടനവും പുരസ്‌കാരവിതരണവും പ്രമുഖ ബിസിനസ് സ്ട്രാറ്റജിസ്റ്റും സംരംഭകനും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ. സജീവ് നായര്‍ നിര്‍വഹിച്ചു.
തന്റെ ഗുരു കൂടിയായ സജീവ് നായരില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം എ.ആര്‍ രഞ്ജിത് പറഞ്ഞു. ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വിനോദ്കുമാര്‍ ടി.എ(്DMS Dlit UsA) ശ്രീ എ.ആര്‍ രഞ്ജിത്തിന് ഗ്രീന്‍വേള്‍ഡ് കുടുംബത്തിന്റെ സ്‌നേഹോപഹാരം കൈമാറി.
സംരംഭകര്‍, സെലിബ്രേറ്റികള്‍, അത്‌ലീറ്റുകള്‍ തുടങ്ങി പല തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും മെന്ററായ രഞ്ജിത്ത്, എഴുനൂറില്‍ പരം കമ്പനികളുടെ ബിസിനസ് സ്ട്രാറ്റജിസ്റ്റും രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് പരിശിലീനം നല്‍കിയിട്ടുള്ള ട്രെയിനറുമാണ്.
നൂറുകണക്കിന് സംരംഭകരെ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ, യുഎഇ, യുകെ, കാനഡ, ഓസ്‌ട്രേലിയ, ഉസ്‌ബേക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ സംരംഭങ്ങളുടെ ലോഞ്ചിങ് കര്‍മ്മത്തോടനുബന്ധിച്ചായിരുന്നു ബിസിനസ് എക്‌സലെന്‍സി പുരസ്‌കാര വിതരണം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *