India
July 24, 2024
സ്വയം തുന്നിയ ഗൗണിൽ കാൻസിൽ, അന്താരാഷ്ട്ര വേദിയിൽ ഇന്ത്യക്കഭിമാനമായി നാൻസി
newsworld malayalam Success Stories

സ്വയം തുന്നിയ ഗൗണിൽ കാൻസിൽ, അന്താരാഷ്ട്ര വേദിയിൽ ഇന്ത്യക്കഭിമാനമായി നാൻസി

May 21, 2024

ബോളിവുഡ് നടിയോ കോടീശ്വരിയോ അല്ലാഞ്ഞിട്ടും ആരും കൊതിക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിലേക്ക് ക്ഷണം നേടി യുപിക്കാരിയായ കൊച്ചു സുന്ദരി. 23 വയസ്സ് മാത്രം പ്രായമുള്ള നാൻസി ത്യാഗി എന്ന ഇന്റർനെറ്റ്‌ ഫാഷൻ ഇൻഫ്ലുവൻസർ തനിക്ക് സാധിക്കുന്നതിനുമപ്പുറത്തേക്ക് കണ്ട സ്വപ്നമാണ് സത്യമായി ഭവിച്ചിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഔട്ട്ഫിറ്റുകൾ അത് പോലെ തന്നെ അമ്മയുടെ പഴയൊരു തയ്യൽ മെഷീനിൽ തുന്നിയെടുത്ത് ഇന്റർനെറ്റിലൂടെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചാണ് നാൻസി വൈറൽ താരമായത്. സാമ്പത്തിക പരിമിതികൾക്കിടയിലും തന്റെ പാഷൻ പിന്തുടരാനുള്ള ആ മിടുക്കിയുടെ ദൃഢനിശ്ചയമാണ് ക്യാൻസിലേക്കുള്ള അവസരം അവൾക്കു നേടിക്കൊടുത്തത്.
സ്വന്തമായി തുന്നിയ 20 കിലോഗ്രാം തൂക്കം വരുന്ന ഗൗൺ അണിഞ്ഞു റെഡ് കാർപ്പെറ്റിലെത്തിയ നാൻസിയെ അത്ഭുതത്തോടെ ആണ് ലോകം നോക്കി നിന്നത്. നാട്ടിലെ സാധാരണ മാർക്കറ്റിൽ നിന്നു ലഭിക്കുന്ന ഫാബ്രിക്കുകൾ ഉപയോഗിച്ചാണ് വസ്ത്രം നിർമിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആയിരം മീറ്റർ തുണിയാണ് ക്യാൻസിലെ ഗൗൺ തുന്നാൻ നാൻസി ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ചു ക്യാൻസിൽ എത്തിയ മിടുക്കി, മാതൃ ഭാഷയായ ഹിന്ദിയിൽ അവിടെ സംസാരിക്കാൻ തയ്യാറായതിനും ഏറെ പ്രശംസ നേടി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *