India
July 18, 2024
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധന: കേന്ദ്ര മന്ത്രി
Business World News World

സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധന: കേന്ദ്ര മന്ത്രി

May 16, 2024

ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധനവെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. 2014ല്‍ 350 ആയിരുന്നു ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം. വെറും പത്ത് വര്‍ഷം കൊണ്ട് ഇത് മുന്നൂറ് മടങ്ങ് വര്‍ധിച്ചു. ആഗോള തലത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാകാന്‍ ഇന്ത്യക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ജോലി മാത്രമല്ല വേറെയും ജീവിതോപാധികള്‍ നമുക്കു ചുറ്റുമുണ്ട് എന്ന ചിന്തയിലേക്കാണ് രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *