India
July 24, 2024
സംരംഭകർക്ക് ഊർജ്ജമായി ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ് സ്ട്രാറ്റജി മീറ്റപ്പ്
newsworld malayalam

സംരംഭകർക്ക് ഊർജ്ജമായി ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ് സ്ട്രാറ്റജി മീറ്റപ്പ്

May 20, 2024

സംരംഭകർക്ക് ഉർജ്ജവും അറിവും പകർന്ന് ഗ്രീൻവേൾഡ് ഇന്റർനാഷണൽ ബിസിനസ് പ്രൈവറ്റ് ലിമിറ്റ്ഡിന്റെ
ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ് സ്ട്രാറ്റജി മീറ്റപ്പ്. കൊച്ചി ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300ൽ പരം സംരംഭകർ പങ്കെടുത്തു.
സംരംഭകരെ വളർച്ചയിലേക്ക് നയിക്കാൻ സഹായിക്കുന്ന പ്രഗത്ഭ വ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ, പ്രശസ്ത ബിസിനസ് ട്രെയിനറും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ സജീവ് നായർ മുഖ്യാതിഥിയായി. ബിസിനസ്‌ കൺസൾട്ടന്റ് എ.ആർ രഞ്ജിത്, എന്റെ സംരംഭം ബിസിനസ്‌ മാസിക ഉടമകളായ രെങ്കു കെ ഹരിദാസ്, അന്ന സൂസൻ, ബിസിനസ്‌ ട്രൈനർ രാഗേഷ് അമ്പാട്ട്, സെയിൽസ്ക്രാഫ്റ്റ്ശ്രീ കൺസൽട്ടന്റ് ശ്രീജിത്ത്‌ കെ.സി തുടങ്ങിയവരെ ഗ്രീൻവേൾഡ് കുടുംബം ബിസിനസ് എക്സലെൻസി പുരസ്കാരം നൽകി ആദരിച്ചു. ഗ്രീൻവേൾഡ് ഇന്റർനാഷണൽ ചെയർമാൻ Dr. വിനോദ് കുമാർ ടി.എ(MBA, DMS DLit USA) അധ്യക്ഷനായ ചടങ്ങിൽ വെച്ച് ആഗോള തലത്തിലേക്കുള്ള ഗ്രീൻവേൾഡിന്റെ ചുവടുവെയ്പ്പായ യുകെ ആസ്ഥാനമായുള്ള ഗ്രീൻവേൾഡ് ഗ്ലോബൽ എന്ന പുതിയ സംരംഭം Dr സജീവ് നായർ, ലോഞ്ച് ചെയ്തു. ഗ്രീവേൾഡ് ഗ്ലോബൽ ഡയറക്ടർ ഷാജി ജോസഫ് സംരഭത്തെ പരിചയപ്പെടുത്തി സംസാരിച്ചു.
എന്റെ സംരംഭം ബിസിനസ്‌ മാസിക ഉടമകളായ അന്ന സൂസൻ, രെങ്കു കെ ഹരിദാസ്, എ. ആർ രഞ്ജിത് എന്നിവർ ചേർന്ന് ഗ്രീൻവേൾഡിന്റെ മാധ്യമ സംരംഭമായ മീഡിയ ഗ്രീൻവേൾഡ് വെബ്സൈറ്റ് ലോഞ്ചിങ് നിർവഹിച്ചു.
രണ്ടു ഘട്ടങ്ങളായാണ് ബി ഗ്ലോബൽ മിഷൻ 2k30 സംഘടിപ്പിച്ചത്. വിദേശ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ട്രൈനർമാരുടെ ക്ലാസുകൾ രാവിലെ സംരംഭകർക്കായി ഒരുക്കിയിരുന്നു. ഗ്രീൻവേൾഡ് പ്രതിനിധികൾക്കൊപ്പം വിദഗ്ധർ നയിച്ച പരിശീലന പരിപാടി നവ സംരംഭകർക്ക് ഏറെ ഗുണകരമായി. ഉച്ചക്ക് ശേഷം നടന്ന ബിസിനസ് എക്സലെൻസി അവാർഡ് ദാന ചടങ്ങിൽ ഗ്രീൻവേൾഡിന്റെ മികച്ച ടെക്നോളജി പാർട്ണർമാർക്കും ജീവനക്കാർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിനെ മോടികൂട്ടാൻ വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.
ഗ്രീൻവേൾഡ് ഇന്റർനാഷണൽ സിഒഒ രാജിമോൾ സന്ദീപ്, സിഎംഒ നിഖിൽ കൃഷ്ണ യു തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *