India
July 19, 2024
സംരംഭകരുടെ മാർഗ്ഗദർശികൾക്ക് ഗ്രീൻവേൾഡിന്റെ ആദരം
newsworld malayalam

സംരംഭകരുടെ മാർഗ്ഗദർശികൾക്ക് ഗ്രീൻവേൾഡിന്റെ ആദരം

May 20, 2024

സംരംഭകരെ വളർച്ചയിലേക്ക് നയിക്കാൻ സഹായിക്കുന്ന പ്രഗത്ഭരെ ആദരിച്ച് കൊച്ചി ഇൻഫോപാർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ഗ്രീൻവേൾഡ് ഇന്റർനാഷണൽ ബിസിനസ്‌ പ്രൈവറ്റ് ലിമിറ്റഡ്.
ലോകത്തിന്റെ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന സംരംഭക സമൂഹത്തെ കൈപിടിച്ച് മുന്നോട്ട് നയിക്കുന്നവരെ ആദരിക്കുന്നതിനാണ് ബി ഗ്ലോബൽ മിഷൻ 2k30 ബിസിനസ്‌ സ്ട്രാറ്റെജി മീറ്റപ്പിനോടനുബന്ധിച്ച് ബിസിനസ് എക്സെലെൻസി അവാർഡ്സ് സംഘടിപ്പിച്ചത്.
ലക്ഷക്കണക്കിന് സംരംഭകർക്ക് വഴികാട്ടിയായ പ്രശസ്ത ബിസിനസ് ട്രെയിനറും ബയോഹാക്കിങ് ഇവാഞ്ചലിസ്റ്റുമായ ഡോ. സജീവ് നായർ ചടങ്ങിൽ മുഖ്യാതിഥിയായി.


ബിസിനസ്‌ കൺസൾട്ടന്റ്, ലൈഫ് കോച്ച്, ബ്രഹ്മ കൺസൽട്ടിങ്ങ് സിഇഒ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എ.ആർ രഞ്ജിത് തന്റെ ഗുരു കൂടിയായ ഡോ സജീവ് നായരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
എന്റെ സംരംഭം ബിസിനസ്‌ മാസിക, സ്പാർക് സ്റ്റോറീസ് എന്നീ സംരംഭങ്ങളിലൂടെ കേരളത്തിലെ വലുതും ചെറുതുമായ അയ്യായിരത്തിലധികം സംരംഭകരുടെ ബ്രാൻഡ് സ്റ്റോറി ശില്പികളായ രെങ്കു കെ ഹരിദാസ്, അന്ന സൂസൻ എന്നിവർക്കും ചടങ്ങിൽ പുരസ്കാരം കൈമാറി.
ലോ ഓഫ് അട്ട്രാക്ഷൻ എന്ന ആശയത്തിലൂടെ ജനങ്ങളെ വിജയപാതയിലേക്ക് നയിക്കുന്ന രാഗേഷ് അമ്പാട്ടായിരുന്നു മറ്റൊരു പുരസ്കാര ജേതാവ്. സെയിൽസ് കൺസൽട്ടന്റും ഗ്രോത് കാറ്റലിസ്റ്റ് ഐബി സൊല്യൂഷൻസ് ഉടമയുമായ ശ്രീജിത്ത്‌ കെസിയും ആദരവ് ഏറ്റുവാങ്ങി.
ഗ്രീൻവേൾഡ് ഇന്റർനാഷണൽ ചെയർമാൻ ഡോ. വിനോദ് കുമാർ ടി.എ( DMS D-Lit USA)അധ്യക്ഷനായ ചടങ്ങിൽ ഗ്രീൻവേൾഡ്
ഓപ്പറേഷൻസ് മാനേജർ അശ്വതി ശിവൻ സ്വാഗതമാശംസിച്ചു. ഗ്രീൻവേൾഡ് ഗ്ലോബൽ ഡയറക്ടർ ഷാജി ജോസഫ്, ഗ്രീൻവേൾഡ് സിഒഒ രാജിമോൾ സന്ദീപ്, സിഎംഒ നിഖിൽ കൃഷ്ണ യു, സീനിയർ മാനേജർ ഡെൽറ്റ മരിയ ജോയി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *