India
July 17, 2024
മെഡ്ട്രാ; ഒരു മലയാളി സ്റ്റാര്‍ട്ടപ്പ്‌ വിജയകഥ
newsworld malayalam Success Stories

മെഡ്ട്രാ; ഒരു മലയാളി സ്റ്റാര്‍ട്ടപ്പ്‌ വിജയകഥ

May 16, 2024

‘ഓഗ്മെന്റഡ് റിയാലിറ്റി ബേസ്ഡ് ഇന്‍ഫ്രാറെഡ് വെയ്ന്‍ ഫൈന്‍ഡര്‍’ എന്ന ആശയമാണ് മെഡ്ട്രാ എന്ന മലയാളി സ്റ്റാര്‍ട്ടപ്പിനെ 2021 ല്‍ കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ 2.5 കോടി രൂപയുടെ ഗ്രാന്റിന് അര്‍ഹമാക്കിയത്. ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് ശരീരത്തില്‍ എവിടെയുമുള്ള ഞരമ്പുകള്‍ കണ്ണാല്‍ കാണാന്‍ സഹായിക്കുന്ന ‘വെയ്‌നെക്‌സ് എആര്‍ 100’ എന്ന വെയ്ന്‍ ഫൈന്‍ഡര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് എയിംസ് ഉള്‍പ്പെടെ രാജ്യത്തെ 150 ആശുപത്രികളില്‍. കയറ്റുമതി 5 രാജ്യങ്ങളിലേക്ക്.
ഇന്‍ഫ്രാറെഡ് വെളിച്ചത്തില്‍ ഞരമ്പുകള്‍ തെളിഞ്ഞു കാണാം. സങ്കീര്‍ണമായ കേസുകളില്‍ വെയ്ന്‍ കിട്ടാന്‍ വൈകുന്നതിന് അനുസരിച്ചു ചികിത്സ വൈകും. ഇത്തരം സാങ്കേതികവിദ്യകള്‍ എല്ലാ ആശുപത്രികളിലും ഉപയോഗിക്കണം. ദുബായിയില്‍ അതിനുള്ള മാര്‍ഗനിര്‍ദേശം വന്നുകഴിഞ്ഞു” – മെഡ്ട്രാ സഹസ്ഥാപകന്‍ എസ്.രാജേഷ് കുമാര് പറയുന്നു. ബിടെക്, എംബിഎ ബിരുദധാരിയായ രാജേഷും ബയോമെഡിക്കല്‍ എന്‍ജിനീയറായ സാജ് സുലൈമാനും ചേര്‍ന്നു 2017 ലാണു കൊച്ചി ആസ്ഥാനമായി മെഡ്ട്രാ ഇന്നവേറ്റീവ് ടെക്‌നോളജീസ് സ്ഥാപിച്ചത്. കേരളം ആസ്ഥാനമായി ലോകത്തെ ഏറ്റവും മികച്ച വെയ്ന്‍ ഫൈന്‍ഡര്‍ നിര്‍മാതാക്കളാകുക എന്നതാണു മെഡ്ട്രായുടെ ലക്ഷ്യം. ” ആഗോള മെഡിക്കല്‍ ഡിവൈസ് വിപണിയില്‍ ആദ്യ 10 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 95,000 കോടിയുടെ ഇറക്കുമതി. ഇവിടെ നിര്‍മിക്കുന്നതു 10 ശതമാനം ഉല്‍പന്നങ്ങള്‍ മാത്രം. ലോക വിപണിയുടെ 5 ശതമാനം നേടുകയെന്ന ലക്ഷ്യമാണു ഞങ്ങളുടെ മുന്‍പില്‍. 160 രാജ്യങ്ങളില്‍ വിപണന ശൃംഖല സൃഷ്ടിക്കാനുള്ള ശ്രമത്തിലാണു ഞങ്ങള്‍” – രാജേഷിന്റെ വാക്കുകളില്‍ ആത്മവിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *