India
July 18, 2024
ഇന്ത്യൻ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി റുമാനിയ
Business World Career World News World

ഇന്ത്യൻ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി റുമാനിയ

May 2, 2024

റുമാനിയൻ സർക്കാർ ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ആഭിമുഖ്യത്തിൽ, റുമാനിയ സർക്കാർ 2022-27 കാലയളവിൽ 20 ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. മെഡിക്കൽ പഠനം ഒഴികെയുള്ള വിവിധ സർവകലാശാലാ പഠനങ്ങളിലോ ഗവേഷണ ഘട്ടങ്ങളിലോ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ കോഴ്‌സുകൾക്കുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഈ മാസം 26-നകം അപേക്ഷാ ഫോമുകൾ സമർപ്പിക്കാവുന്നതാണ്. പൂർണ്ണമായ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *